Kozhikode

ഉറവിടം അറിയാത്ത കൊവിഡ് കേസുകൾ; കോഴിക്കോട് ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുന്നു

കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ഉറവിടം അറിയാത്ത കൊവിഡ് കേസുകളുടെ പശ്ചാത്തലത്തിലാണ് നടപടി. കണ്ടെയിൻമെന്റ് സോണുകളിലെ 1000 പേരുടെ കൊവിഡ് റാൻഡം പരിശോധന ആരംഭിച്ചു.

ജില്ലയിൽ ഉറവിടമറിയാത്ത കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് സമൂഹ വ്യാപന സാധ്യത പരിശോധിക്കാനായുള്ള കൊവിഡ് റാൻഡം ടെസ്റ്റുകൾ ആരംഭിച്ചത്. രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കത്തതിൽ ഏർപ്പെട്ടവരെ കൂടാതെ കണ്ടെയിൻമെന്റ് സോണുകളിലെ രോഗലക്ഷണങ്ങളുള്ളവരെയും പരിശോധിക്കും. കല്ലായിയിൽ കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിയുടെ രോഗ ഉറവിടം കണ്ടെത്താത്ത സാഹചര്യത്തിലാണ് ഒളവണ്ണ പഞ്ചായത്തിലെ 56-ാം വാർഡ് കണ്ടെയിൻമെന്റ് സോണാക്കിയത്.

യുവതിയുടെ ബന്ധുക്കളുടേതുൾപ്പെടെ 100 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. വെള്ളയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സുരക്ഷാ ജീവനക്കാരൻ കൃഷ്ണന്റെ ബന്ധുക്കളുടേത് ഉൾപ്പെടെയുള്ളവരുടെ ഫലം പരിശോധനയ്ക്കയച്ചിട്ടുണ്ട്. കോർപറേഷനിലെ മൂന്നാലിങ്കൽ, വെള്ളയിൽ വാർഡുകളിൽ അഞ്ഞൂറോളം പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ജില്ലയിലെ കണ്ടെയിൻമെന്റ് സോണുകളിലെ നിയന്ത്രണങ്ങൾ കർശനമാക്കി. ജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങരുതെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ നിർദേശം.

Related Articles

Leave a Reply

Back to top button