കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പിന് തുടക്കം കുറിച്ചു

മുക്കം: കൂമ്പാറ ഫാത്തിമാബി ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ‘വെളിച്ചം 2022’ നിലേശ്വരം ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ലഹരിക്കെതിരെ പോരാടുന്ന യുവത്വത്തിന്റെ പ്രതീകമായ കില്ലാഡി പാവ നിർമാണവും ലഹരി ബോധവൽക്കരണ പരിപാടികളും തെരുവ് നാടകവും ഫലവൃക്ഷത്തൈ നടലും അടുക്കളത്തോട്ട നിർമാണവും ക്യാമ്പിന്റെ ഭാഗമായി നടക്കും.
സ്നേഹസ്പർശം എന്ന പേരിൽ വയോജന സന്ദർശനവും ഉജ്ജീവനം എന്ന പേരിൽ ആത്മഹത്യാ പ്രതിരോധ പ്രവർത്തനവും സന്നദ്ധം എന്ന പേരിൽ ജീവൻ രക്ഷാപ്രവർത്തനവും ക്യാമ്പിന്റെ ഭഗമായി സംഘടിപ്പിക്കും. മുക്കം നഗരസഭാ ചെയർമാൻ പി.ടി ബാബു ക്യാമ്പ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ എം.കെ യാസർ അധ്യക്ഷത വഹിച്ച യോഗത്തിൽ നഗരസഭ കൗൺസിലർ വിശ്വനാഥൻ നികുഞ്ചം, ഗവ:എച്ച്.എസ്.എസ് നീലേശ്വരം പി.ടി.എ പ്രസിഡന്റ് അബ്ദുസലാം മുണ്ടോളി, പ്രിൻസിപ്പൽ എം.കെ ഹസീല, ടി.ടി സുലൈമാൻ, റെനി ജയപ്രകാശ്, ബേബി കൃഷ്ണ, അധ്യാപകരായ ശംസു കെ.എച്ച്, അബ്ദുൾ ജമാൽ കെ.കെ, നഷീദ യു.പി, ശ്രീന കെ.പി, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അബ്ദുസലാം വി.കെ, വളണ്ടിയർ ലീഡർ അനന്യ പി.എസ് തുടങ്ങിയവർ സംസാരിച്ചു.







