Thiruvambady

എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു

തിരുവമ്പാടി: കെ ടി ഡി സി എംപ്ലോയീസ് അസോസിയേഷൻ സി.ഐ.ടി.യു. പുല്ലൂരാംപാറ യൂണിറ്റ് കമ്മിറ്റി  എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ ജീവനക്കാരുടെ മക്കളെ അനുമോദിച്ചു. സംസ്ഥാന യുവജന കമ്മീഷൻ അംഗം എസ്. കെ. സജീഷ് ഉപഹാര സമർപ്പണം നടത്തി. 

യൂണിറ്റ് സെക്രട്ടറി കെ. രമേശ് ബാബു സ്വാഗതവും യൂണിറ്റ് ഓഫീസർ ബിനോയ്‌  ജോർജ് അധ്യക്ഷനുമായിരുന്നു. പുരുഷോത്തമൻ, വാർഡ് മെമ്പർ  കെ. ഡി.ആന്റണി, കെ. ആർ. ഷാജി, സനിൽ കുമാർ പി. പി എന്നിവർ ആശംസകൾ അർപ്പിച്ചു. കുമാരി റിയ റോസ് സിറിയക്,  കുമാരി അൽഡീന മരിയ ബിജു എന്നിവർ യൂണിയന്റെ സ്നേഹ സമ്മാനം ഏറ്റുവാങ്ങി.

Related Articles

Leave a Reply

Back to top button