Kodiyathur
നേതൃ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. എൻ.എസ്.എസ് വളണ്ടിയർമാരുടെ ശില്പശാല സമാപിച്ചു

കൊടിയത്തൂർ : കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഏകദിന നേത്ര പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
നേതൃഗുണം വ്യക്തിത്വ വികാസം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ സംഘടിപ്പിച്ചു.
ഏകദിന നേത്ര പരിശീലന ക്യാമ്പ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ശംലൂലത്ത് നിർവഹിച്ചു. പ്രിൻസിപ്പാൾ എം.എസ് ബിജു അധ്യക്ഷത വഹിച്ചു.
ജെ.സി.ഐ ട്രെയിനർ ഷാഹിദ് എളെറ്റിൽ ശില്പശാലക്ക് നേതൃത്വം നൽകി.
എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ സി.പി സഹീർ, പ്രോഗ്രാം കൺവീനർ ഫഹദ് ചെറുവാടി, കെ.സി ലുക്മാൻ, ലീഡർമാരായ കെ.ടി നിഹാൽ, ആയിഷ ദിയ, ഫാത്തിമ ശഫ്ന തുടങ്ങിയവർ പങ്കെടുത്തു.







