Mukkam

വാഹനപരിശോധനയിൽ മൂർഖൻ പാമ്പിനെ കണ്ട പോലീസ് ഞെട്ടി.

മുക്കം : ലോക്ക് ഡൗണിൻ്റെ ഭാഗമായുള്ള വാഹനപരിശോധനകിടക്ക് പാമ്പുമായി എത്തിയ യുവാവിനെ കണ്ട് പോലീസ് ആദ്യം ഒന്നു ഞെട്ടി പിന്നീട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് കഴിഞ്ഞദിവസം ഓമശ്ശേരിയിലെ ഒരു വീട്ടിൽനിന്നും പിടികൂടിയ പുല്ലാണി മൂർക്കനാണ് ഇതെന്നും താൻ ഫോറസ്റ്റ് ഓഫീസിലെ താൽക്കാലിക ജീവനക്കാരനാണെന്നും കാരശ്ശേരി കാരമൂല സ്വദേശി അബ്ദുൽ കരീം പറഞ്ഞത്.

പാമ്പുമായി ഫോറസ്റ്റ് ഓഫീസിലേക്ക് പോകുന്ന വഴികിടെയാണ് പോലീസ് പരിശോധനയിൽ പെട്ടത്.

കാര്യം അറിഞ്ഞതോടെ പോലീസുകാർക്കും കൗതുകമായി പുല്ലാണി മൂർക്കൻ പാമ്പിനെ കയ്യിലെടുക്കാൻ കിട്ടിയ അവസരം പോലീസുകാരും പാഴാക്കിയില്ല.

പോലീസുകാരുടെ കാഴ്ചകൾക്കും ഫോട്ടോ എടുക്കലും കഴിഞ്ഞതോടെ കരിം പാമ്പുമായി താമരശ്ശേരിയിലെ ഫോറസ്റ്റ് ഓഫീസിലേക്ക് പോയി

Related Articles

Leave a Reply

Back to top button