Kodiyathur

എൻ.എം.എം.എസ് റാങ്ക് ജേതാവിനെ ആദരിച്ചു

കൊടിയത്തൂർ: എൻ.എം.എം.എസ് പരീക്ഷയിൽ സംസ്ഥാനത്ത് ഒന്നാം റാങ്ക് നേടി നാടിന്റെ അഭിമാനമായ പി.ടി.എം ഹൈസ്ക്കൂൾ വിദ്യാർത്ഥി നഷ് വ മണിമുണ്ടയിൽ, സ്കോളർഷിപ്പിന് അർഹത നേടിയ മുഹമ്മദ് ഹൈസം വെളക്കോട്ടിൽ എന്നീ വിദ്യാർത്ഥികളെ കൊടിയത്തൂർ സി.എച്ച് മുഹമ്മദ് കോയ കൾച്ചറൽ സൊസൈറ്റി ആദരിച്ചു.

അനുമോദന സമ്മേളനം മുസ്ലിം ലീഗ് മണ്ഡലം ജനറൽ സെക്രട്ടരി പി.ജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർത്ഥികളിൽ ഉണ്ടായ വിദ്യാഭ്യാസ പുരോഗതികളുടെയെല്ലാം പ്രചോദനം മുൻ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ദീർഘ വീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണെന്ന് പി.ജി അഭിപ്രായപ്പെട്ടു. സൊസൈറ്റി രക്ഷാധികാരി ഇ.എ നാസർ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ നദീറ നഷ് വക്ക് ഉപഹാരവും ആർ.എ.ടി.എഫ് ജില്ലാ സെക്രട്ടരി ഇ മോയിൻ മാസ്റ്റർ ക്യാഷ് അവാർഡും സമ്മാനിച്ചു. മുഹമ്മദ് ഹൈസമിന് ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ ഉപഹാരവും മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് പുതുക്കുടി മജീദ് ക്യാഷ് അവാർഡും നൽകി. പി.ടി.എം ഹൈസ്കൂൾ വിദ്യാർത്ഥികളെ സ്ക്കോളർഷിപ്പ് പരീക്ഷകൾക്ക് പ്രാപ്തനാക്കുന്ന ചുമതലവഹിക്കുന്ന അധ്യാപകൻ കാരാട്ട് ഫാസിലിനെ മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് കെ.പി അബ്ദുറഹ്മാൻ പൊന്നാട അണിയിച്ചു.

കൊടിയത്തൂർ മുസ്ലിം ലീഗ് പ്രസിഡണ്ട് ടി.ടി അബ്ദുറഹ്മാൻ, ജനറൽ സെക്രട്ടരി ഇ.കെ മായിൻ മാസ്റ്റർ, പി.ടി.എ പ്രസിഡണ്ട് സി. ഫസൽ ബാബു, റാഫി കുയ്യിൽ, ഷംസുദ്ദീൻ ചെറുവാടി എന്നിവർ ആശംസകൾ നേർന്നു. ടി.കെ ഹനീഫ സി.എച്ച് അനുസ്മരണ ഗാനം ആലപിച്ചു. സൊസൈറ്റി പ്രസിഡണ്ട് സലാം എള്ളങ്ങൾ സ്വാഗതവും നൗഫൽ പുതുക്കുടി നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button