Kodiyathur

ഡോ:ദിലാര സുൽത്താനക്ക് എഡ്യുക്ലാപ്പ് ആദരം

കൊടിയത്തൂർ: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസിൽ നിന്നും എം.ബി.ബി.എസ് പഠനം പൂർത്തിയാക്കിയ ഡോ.ദിലാര സുൽത്താനയെ
ആദരിച്ചു.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് വിദ്യാഭ്യാസ പ്രോത്സാഹന പദ്ധതിയായ എഡ്യു ക്ലാപ്പിൻ്റെ ആഭിമുഖ്യത്തിലാണ് ആദരവ് നൽകിയത്. വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ ഉപഹാരം നൽകി.

ചടങ്ങിൽ ഒന്നാം വാർഡ് മെമ്പർ ടി.കെ അബൂബക്കർ മാസ്റ്റർ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി അബ്ദുറഹിമാൻ, കാരാട്ട് ഹുസൈൻ മാസ്റ്റർ, റിനീഷ് കളത്തിങ്ങൽ, പി.പി ജബ്ബാർ മാസ്റ്റർ, പൂളക്കമണ്ണിൽ ബഷീർ, അഹമ്മദ് കാക്കുട്ടി,പി.എം സാബിത്ത്, ലായിക്ക് വി.ടി, കാമിൽ വലിയതൊടിക, നൗഷാദ് വള്ളിപ്പോക്കിൽ, രാഹുൽ കോട്ടമ്മൽ, പി.എം ഷാഹിൻ,അനസ് കാരാട്ട് എന്നിവർ സംബന്ധിച്ചു.

മുൻ ബ്ലോക്ക് മെമ്പറും,തിരുവമ്പാടി നിയോജക മണ്ഡലം യു ഡി എഫ് കൺവീനറുമായ കെ.ടി മൻസൂറിൻ്റെയും രഹന ടീച്ചറുടെയും മകളാണ് ഡോ.ദിലാര സുൽത്താന.

Related Articles

Leave a Reply

Back to top button