Kozhikode

ബ്ലാക്ക് ഫംഗസ്; കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ മരുന്നിന് ക്ഷാമം

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം. ലൈപോസോമൽ ആംഫോടെറിസിൻ എന്ന ഇഞ്ചക്ഷനാണ് ക്ഷാമം നേരിടുന്നത്. മരുന്ന് എത്തിക്കാനുള്ള ശ്രമം തുടരുന്നതായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

അതേസമയം, ജില്ലയില്‍ ബ്ലാക്ക് ഫംഗസ് ബാധിച്ച് ചികിത്സയിൽ ഉള്ളവരുടെ എണ്ണം 20 ആയി. രോഗികളുടെ എണ്ണം വർധിക്കുകയാണെങ്കിൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേക വാർഡ് സജ്ജീകരിക്കും. ചികിത്സയുടെ ഏകോപനത്തിനായി കഴിഞ്ഞ ദിവസം മെഡിക്കൽ കോളജിൽ ഏഴംഗ സമിതിയും രൂപീകരിച്ചു.

Related Articles

Leave a Reply

Back to top button