Mukkam

മുക്കത്ത് ഇലക്ട്രിക് ചാർജിംഗ് പോയിന്റ് സ്ഥാപിച്ചു

മുക്കം: ഇലക്ട്രിക് വാഹനങ്ങളുടെ പ്രചരണാർത്ഥം കെ.എസ്.ഇ.ബി മുക്കം പാലത്തിന് സമീപവും അഗസ്ത്യൻമുഴി മിനി സിവിൽ സ്റ്റേഷന് എതിർ വശവും ഇലക്ട്രിക് വാഹനങ്ങളുടെ ചാർജിംഗ് പോയിന്റുകൾ സ്ഥാപിച്ചു. തിരുവമ്പാടി മണ്ഡലത്തിൽ 5 ചാർജിംഗ് പോയിന്റുകളും ഒരു ചാർജിംഗ് സ്റ്റേഷനുമാണ് സ്ഥാപിക്കുന്നത്.

കൂടാതെ കൂടരഞ്ഞി ബസ് സ്റ്റാൻഡ്, തിരുവമ്പാടി പുന്നക്കൽ റോഡ്, കോടഞ്ചേരി ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിൽ കൂടി ചാർജിംഗ് പോയിന്റുകൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ഈങ്ങാപ്പുഴ നിർദ്ധിഷ്ട കെ.എസ്.ഇ.ബി സെക്ഷൻ ഓഫീസിന് സമീപം ചാർജിംഗ് സ്റ്റേഷൻ നിർമ്മാണ പ്രവൃത്തി നടന്നു വരികയാണ്.

Related Articles

Leave a Reply

Back to top button