കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂൾ വാർഷികാഘോഷം നടത്തി
കോടഞ്ചേരി: കണ്ണോത്ത് സെന്റ് ആന്റണീസ് ഹൈസ്കൂളിന്റെ നാല്പത്തി ഏഴാമത് വാർഷികാഘോഷവും സർവ്വീസിൽ നിന്നും വിരമിക്കുന്ന കായികാധ്യാപകൻ ജോസ് ജോസഫ് ജി.ജെയ്ക്കുള്ള യാത്രയയപ്പും നടന്നു. വർഷങ്ങൾക്കു ശേഷം തുറന്ന വേദിയിൽ നടത്തപ്പെട്ട വാർഷികാഘോഷം രക്ഷാകർത്താക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സുമനസുകളുടെയും നിർലോഭമായ സഹകരണത്തോടെയാണ് നടത്തപ്പെട്ടത്.
താമരശേരി രൂപത കോർപ്പറേറ്റ് മാനേജർ ഫാ.ജോസഫ് പാലക്കാട് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂൾ മാനേജർ ഫാ.അഗസ്റ്റിൻ ആലുങ്കൽ, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ്, ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റോയി കുന്നപ്പള്ളി, ഹെഡ്മാസ്റ്റർ റോഷിൻ മാത്യു, പി.ടി.എ പ്രസിഡന്റ് ബിജു അരീത്തറ, എം.പി.ടി.എ ചെയർപേഴ്സൻ ഷൈല സണ്ണി, സ്റ്റാഫ് സെക്രട്ടറി അജേഷ് ജോസ്, കായികാധ്യാപകൻ ജോസ് ജോസഫ് ജി.ജെ, സീനിയർ അസിസ്റ്റന്റ് ഡാലി ഫിലിപ്പ്, സ്കൂൾ ലീഡർ എഡ്വിൻ സെബാസ്റ്റ്യൻ ജിനോയ്, നിയ സിബി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന കലാസന്ധ്യ വൻ ജനാവലിയുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.