Mukkam

യാത്രക്കിടയിൽ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും മുക്കം നഗരസഭയിൽ സംവിധാനമൊരുങ്ങുന്നു

മുക്കം:കൊയിലാണ്ടി -എടവണ്ണ ദേശീയപാതയോരത്ത്, മുക്കത്തിൻ്റെ പ്രവേശന കവാടമായ അഗസ്ത്യമുഴിയിലാണ് വിശ്രമകേന്ദ്രമൊരുക്കുന്നത്.ദീർഘദൂര യാത്രക്കാർക്ക് വിശ്രമിക്കാനും കുളിക്കാനും ചെറിയ തോതിൽ ഭക്ഷണം കഴിക്കാനുള്ള കഫ്റ്റീരിയയും ഉൾക്കൊള്ളുന്നതാണ് അസ്ത്യ മുഴിയിലെ മിനി സിവിൽ സ്റ്റേഷന് എതിർവശം നിർമ്മിക്കുന്ന ഈ ഇരുനില കെട്ടിടം.

നഗരസഭ 20 ലക്ഷം രൂപ ഇതിന് വകയിരുത്തിയിട്ടുണ്ട്.കെട്ടിടത്തിൻ്റെ ശിലാസ്ഥാപന കർമ്മം നഗരസഭാ ചെയർമാൻ പി.ടി ബാബു നിർവഹിച്ചുനഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ: ചാന്ദ്നി അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ അബ്ദുൾ മജീദ് ,എം. മധുമാസ്റ്റർ, .കെ.കെ റുബീന, കൗൺസിലർമാരായ പി.ജോഷില ,വേണു മാസ്റ്റർ, .ഗഫൂർ കല്ലുരുട്ടി വേണുഗോപാലൻ മാസ്റ്റർ ഗഫൂർ മാസ്റ്റർ നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് എന്നിവർ സംസാരിച്ചു

Related Articles

Leave a Reply

Back to top button