Kerala

സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം കൂട്ടി; പുതിയ സമയക്രമം ഇങ്ങനെ

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യം മുഴുവന്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തനസമയം പുതുക്കി നിശ്ചയിച്ചു. പുതിയ സമയപ്രകാരം രാവിലെ ഒമ്പതു മണിയ്ക്ക് കടകള്‍ തുറക്കും. ഉച്ചയ്ക്ക് ഒരുമണി വരെ കടകള്‍ പ്രവര്‍ത്തിക്കും.

തുടര്‍ന്ന് രണ്ട് മണിയ്ക്ക് വീണ്ടും തുറക്കുന്ന കടകള്‍ വൈകീട്ട് അഞ്ചുമണി ഉണ്ടാകും. നേരത്തെ രാവിലെ 11 മുതല്‍ അഞ്ചുമണി വരെയാകും റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കുക എന്നാണ് അറിയിച്ചിരുന്നത്.

അതെസമയം സംസ്ഥാനം ലോക്ക് ഡൗണില്‍ ആണെങ്കിലും ഭക്ഷ്യക്ഷാമം ഉണ്ടാകില്ലെന്ന് സംസ്ഥാന സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. അഞ്ച് ലക്ഷം മെട്രിക് ടണ്‍ അരി എഫ്‌സിഐ ഗോഡൗണില്‍ ഉണ്ടെന്നും ആവശ്യത്തിന് അരിയും ഗോതമ്പും സംഭരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button