Kodanchery

കോടഞ്ചേരി കൂരോട്ടുപാറയിൽ വീണ്ടും രാജവെമ്പാലയെ പിടികൂടി

കോടഞ്ചേരി: കോടഞ്ചേരി കൂരോട്ടുപാറയിൽ നിന്ന് വീണ്ടും രാജവെമ്പാലയെ വനവകുപ്പ് ആർ.ആർ.റ്റി സംഘം പിടികൂടി. കൂരോട്ടുപാറ തെക്കേവീട്ടിൽ ജോൺ ഡാനിയേലിന്റെ വീടിന് പുറകുവശത്തെ കെട്ടിനകത്ത് നിന്നാണ് രാജവെമ്പാലയെ പിടികൂടിയത്.

വീട്ടിൽ നിന്നും മൂന്നു മീറ്റർ മാത്രം മാറിയുള്ള കെട്ടിനകത്ത് രാജവെമ്പാലയെ കണ്ടതിനെ തുടർന്ന് വനം വകുപ്പ് അധികൃതരെ അറിയിക്കുകയായിരുന്നു. ഫെബ്രുവരി 27ന് ഇതേ സ്ഥലത്തുനിന്ന് 2 രാജവെമ്പാലകളെ പിടികൂടിയിരുന്നു. തുടർച്ചയായി പ്രദേശത്ത് രാജവെമ്പാലകളെ കാണുന്നതിനാൽ വീട്ടുകാരും നാട്ടുകാരും പരിഭ്രാന്തിയിലാണ്.

Related Articles

Leave a Reply

Back to top button