Mukkam

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

മുക്കം: രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ചു മാമ്പറ്റ ഡോൺ ബോസ്കോ കോളേജും ഡോൺ ബോസ്കോ ഐ.ടി.ഐയും സംയുക്തമായി എം.വി.ആർ ഹോസ്പിറ്റിലിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഡയറക്ടർ ഫാ.മാർട്ടിൻ അഗസ്റ്റിൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

എൻ.എസ്.എസ് പ്രോഗ്രാം കോഡിനേറ്റർ ആദർശ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പൽ ഡോ.ഫാ.ജോബി എം എബ്രഹാം, ഡോ.അരുൺ, എൻ.എസ്.എസ് സെക്രട്ടറി യദുകൃഷ്ണ തുടങ്ങിയവർ സംസാരിച്ചു. ക്യാമ്പിൽ 44 പേർ രക്തദാനം നടത്തി.

Related Articles

Leave a Reply

Back to top button