Mukkam

ഇരുവഴിഞ്ഞിപ്പുഴയിലെ നീർനായ ശല്യം: ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി.

കൊടിയത്തൂർ: ഇരുവഴിഞ്ഞിപ്പുഴയിലും ചാലിയാറിലും നീർനായകളുടെ ഭീഷണി അവസാനിപ്പിക്കാൻ നടപടി ആവശ്യപ്പെട്ട് കൊടിയത്തൂർ പഞ്ചായത്ത്‌ അധികൃതർ ഡിവിഷനൽ ഫോറസ്റ്റ് ഓഫീസർക്ക് പരാതി നൽകി. രണ്ടുദിവസത്തിനകം നടപടി ഉണ്ടാകുമെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം. രാജീവൻ നിവേദകസംഘത്തിന് ഉറപ്പുനൽകിയതായി അംഗങ്ങൾ പറഞ്ഞു.

ഗ്രാമപ്പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ടി. റിയാസ്, മെമ്പർമാരായ ടി.കെ. അബൂബക്കർ, രിഹ്‌ല മജീദ്, പരിസ്ഥിതിപ്രവർത്തകൻ പി.കെ. ഫൈസൽ എന്നിവരാണ് നിവേദകസംഘത്തിൽ ഉണ്ടായിരുന്നത്. ഇരുവഴിഞ്ഞിപ്പുഴയിൽ നീർനായയുടെ ആക്രമണത്തിന് പരിഹാരം ആവശ്യപ്പെട്ട് ‘എന്റെ സ്വന്തം ഇരുവഴിഞ്ഞി’ കൂട്ടായ്മ ജില്ലാ കളക്ടറെ സമീപിക്കാൻ തീരുമാനിച്ചു. പ്രശ്നത്തിന് ശാസ്ത്രീയമായ പരിഹാരം കണ്ടെത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളുമായി സഹകരിച്ച് കൂട്ടായ പരിശ്രമം നടത്തുന്നതിനും തീരുമാനിച്ചു.

പ്രധാന കടവുകളിൽ സംരക്ഷണവലയം തീർക്കുന്നത് കഴിയുമോ എന്ന് പരിശോധിക്കാൻ കൂട്ടായ്മയുടെ പ്രവർത്തകസമിതി അംഗങ്ങൾ കക്കാട് വാഴയിൽ കടവ്, കൊടിയത്തൂർ കാരാട്ടുകടവ്, കാരശ്ശേരി തൃക്കുടമണ്ണ കടവ് എന്നിവ സന്ദർശിച്ചു. പ്രസിഡൻറ് പി.കെ.സി. മുഹമ്മദ്, കൺവീനർ നാസർ എറക്കോടൻ, കാരശ്ശേരി ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ എത്തിൽ ആമിന, കൊടിയത്തൂർ ഗ്രാമപ്പഞ്ചായത്ത് മെമ്പർ ടി.കെ. അബൂബക്കർ, ബക്കർ കളർബലൂൺ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button