Mukkam

മുക്കം നഗരസഭയിലെ ജോബ് സ്റ്റേഷൻ ഉദ്ഘാടനംചെയ്തു

മുക്കം : വിജ്ഞാനകേരളംപദ്ധതിയുടെ ഭാഗമായി മുക്കം നഗരസഭയിലെ ജോബ് സ്റ്റേഷൻ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. മുക്കം നഗരസഭാ ചെയർമാൻ പി.ടി. ബാബു അധ്യക്ഷനായി. തൊഴിൽ അന്വേഷകർക്ക് പരിശീലനംനൽകി തൊഴിൽ ലഭ്യമാക്കാൻ സഹായിക്കുന്ന കേന്ദ്രമാണ് ജോബ് സ്റ്റേഷൻ. ഡിഡബ്ല്യുഎംഎസ് സംവിധാനം വഴി തൊഴിൽനേടിയവരെ ചടങ്ങിൽ ആദരിച്ചു.

കെ-ഡിസ്ക് പ്രോഗ്രാം എക്സിക്യുട്ടീവ് ടി.വി. സംഷാൻ പദ്ധതി വിശദീകരിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ കെ.പി. ചാന്ദ്‌നി, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജിത പ്രദീപ്, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. സത്യനാരായണൻ, കൗൺസിലർമാരായ എം. മധു, എം.ടി. വേണുഗോപാലൻ, വേണു കല്ലുരുട്ടി, ഫാത്തിമ കൊടപ്പന, സുബിജ, അസി. സെക്രട്ടറി സുരേഷ് ബാബു, ജില എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button