Kodiyathur

കൊടിയത്തൂർ ഗ്രാമീണബാങ്കിലെ അപ്രൈസറുടെ മരണം അന്വേഷിക്കണം; സി.പി.എം.

കൊടിയത്തൂർ : മുക്കുപണ്ടം പണയത്തട്ടിപ്പ് കേസിൽ പണ്ടം പണയംവെച്ച കൊടിയത്തൂർ ഗ്രാമീണബാങ്കിലെ അപ്രൈസറുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം നടത്തണമെന്നും സി.പി.എം. പന്നിക്കോട് ലോക്കൽകമ്മിറ്റി ആവശ്യപ്പെട്ടു. വ്യാഴാഴ്ച രാവിലെയാണ് അപ്രൈസർ മോഹൻദാസിനെ കോഴിക്കോട്ട് തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ച മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.

തട്ടിപ്പിന് പുറകിൽ വൻസംഘമുണ്ടെന്ന് സംശയിക്കുന്നതായും സമഗ്രമായ അന്വേഷണം നടത്തണമെന്നും ലോക്കൽകമ്മറ്റി ആവശ്യപ്പെട്ടു. കേസിലുൾപ്പെട്ട ബാബു പൊലുകുന്നത്ത് പഞ്ചായത്ത് മെമ്പർസ്ഥാനവും വൈസ് പ്രസിഡന്റ്‌ സ്ഥാനവും രാജിവെക്കണമെന്നും ലോക്കൽ കമ്മറ്റി ആവശ്യപ്പെട്ടു.

അപ്രൈസർ ആത്മഹത്യചെയ്ത സംഭവത്തിൽ സമഗ്രാന്വേഷണം നടത്തണമെന്ന് ഡി.വൈ.എഫ്. ഐ. കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുറ്റക്കാരെ യു.ഡി.എഫിൽനിന്നും പുറത്താക്കുന്നതിനുപകരം അവരെസംരക്ഷിക്കുകയും ബാങ്ക് ജീവനക്കാരുടെ മേൽ കുറ്റം ആരോപിക്കുന്ന നിലപാടാണെടുക്കുന്നത്. കേസിൽ അന്വേഷണംനടക്കുന്നതിനിടെ അപ്രൈസർ മരിച്ചതിൽ ദുരൂഹതയുണ്ട്. ജില്ലാകമ്മിറ്റി അംഗം ഇ. അരുൺ, അഖിൽ കണ്ണാംപറമ്പിൽ, പി.കെ. സജിത്ത് ടി. അനസ്, എ.പി. ദിൽഷാദ്, അയ്യൂബ്, പ്രവീൺ ലാൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button