Koodaranji

കൂടരഞ്ഞിയിൽ അസ്മി ഈസിമേറ്റ് ട്രൈനിംഗ് സംഘടിപ്പിച്ചു

കൂടരഞ്ഞി: സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിനു കീഴിലുള്ള അസ്മി ഈസിമേറ്റ് ട്രൈനിംഗ് കൂടരഞ്ഞി ഹയാത്തുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് നടന്നു. കോഴിക്കോട് ജില്ലയിൽ അസ്മിയിൽ രജിസ്ട്രർ ചെയ്ത കൂടരഞ്ഞി ഹയാത്തുൽ ഇസ്ലാം ഇൻസ്റ്റിറ്റ്യൂട്ട്, എജ്യൂകെയർ കാരമൂല, അൽ സഹറ തീക്കുനി എന്നീ സ്ഥാപനങ്ങളിലെ വിദ്യാർത്ഥിനികൾക്ക് ചാർട്ട് വർക്ക്ഷോപ്പും വിവിധ സെക്ഷനുകളിലായി ടീച്ചിംഗ് ട്രൈനിംഗ് ക്ലാസ്സുമാണ് പരിപാടിയുടെ ഭാഗമായി നടത്തിയത്.

മുൻ ജില്ലാപഞ്ചായത്ത് അംഗം സി.കെ.കാസിം ട്രെയിനിങ് ഉദ്ഘാടനം ചെയ്തു. കെ.ഐ.സി.എസ് പ്രസിഡണ്ടും
അസ്മി ഈസിമേറ്റ് കോഡിനേറ്ററുമായ ഷിഹാബുദ്ദീൻ കെ.പി അധ്യക്ഷത വഹിച്ചു. അസ്മി അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി.പി.സി മുഹമ്മദ്‌, അസ്മി അക്കാഡമി ചെയർമാൻ മുഹമ്മദ്, ചന്ദ്രൻ എന്നിവർ വർക്ക്ഷോപ്പിന് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button