Thiruvambady
നിയുക്ത എം എൽ എ ലിന്റോ ജോസഫ് മണ്ഡലത്തിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി

തിരുവമ്പാടി നിയോജക മണ്ഡലം നിയുക്ത എം എൽ എ ലിന്റോ ജോസഫ് മണ്ഡലത്തിലെ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുന്നതിനായി വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ സന്ദർശനം നടത്തി.
തിരുവമ്പാടി കുടുംബാരോഗ്യ കേന്ദ്രം, മുക്കം കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, ചെറുവാടി കമ്മ്യുണിറ്റി ഹെൽത്ത് സെന്റർ, കൊടിയത്തൂർ കുടുംബാരോഗ്യ കേന്ദ്രം, കൂടരഞ്ഞി കുടുംബാരോഗ്യ കേന്ദ്രം, കെ എം സി ടി കോവിഡ് ഹോസ്പിറ്റൽ എന്നിവിടങ്ങളിലാണ് എം എൽ എ സന്ദർശനം നടത്തിയത്. സന്ദർശനവേളയിൽ വിവിധ കേന്ദ്രങ്ങളിലെ പഞ്ചായത്ത്, ആരോഗ്യ വകുപ്പ് അധികൃതർ, ഡോക്ടർമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തുകയും കോവിഡ് അവലോകന യോഗങ്ങൾ ചേരുകയും സ്ഥിതിഗതികൾ വിലയിരുത്തുകയും ആവശ്യമായ ഇടപെടലുകൾ ഉറപ്പു നൽകുകയും ചെയ്തു.







