Thiruvambady
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സി.പി.ഐ (എം) നേതാവുമായിരുന്ന സി.എസ് ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചന യോഗം നടത്തി

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റും സി.പി.ഐ (എം) നേതാവുമായിരുന്ന സി.എസ് ഗോപാലൻ്റെ നിര്യാണത്തിൽ സർവ്വകക്ഷി യോഗം അനുശോചനം രേഖപ്പെടുത്തി.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മേഴ്സി പുളിക്കാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സി.എൻ പുരുഷോത്തമൻ, റ്റി.ജെ കുര്യാച്ചൻ, അബദുറഹിമാൻ, ഗോപിലാൽ, സിബി കീരംപാറയിൽ, ജയിസൻ മണികൊമ്പേൽ, വാർഡ് മെമ്പർ രാധാമണി ദാസൻ, പഞ്ചായത്ത് മെമ്പർ കെ.ഡി ആൻ്റണി, ജോൺസൻ വെട്ടിക്കാട്ട് തുടങ്ങിയവർ സംസാരിച്ചു.







