Nellipoyil

വിമല യു.പി സ്കൂളിൽ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി

നെല്ലിപ്പൊയിൽ: മഞ്ഞുവയൽ വിമല യു.പി സ്കൂളിൽ സ്കൗട്ട്, ഗൈഡ്, ജെ.ആർ.സി വിഭാഗങ്ങളിൽ ഈ വർഷം അംഗങ്ങളായി ചേർന്നവരുടെ ഇൻവസ്റ്റിച്ചർ സെറിമണി നടത്തി.

താമരശ്ശേരി ജില്ല ഗൈഡ് കമ്മീഷണർ തേസ്യാമ്മ തോമസ് ഗൈഡ്സ് അംഗങ്ങൾക്കും സ്കൗട്ട് ക്യാപ്റ്റൻ ഷെബീർ കെ.പി സ്കൗട്ട് അംഗങ്ങൾക്കുമായി സത്യവാചകം ചൊല്ലിക്കൊടുത്തു. ജെ.ആർ.സി കേഡറ്റുകൾക്ക് കൗൺസിലർ സി.ജീന തോമസ് സത്യവാചകം ചൊല്ലിക്കൊടുത്തു.

പ്രധാനാധ്യാപിക അൻസി തോമസ്, പി.റ്റി.എ പ്രസിഡൻറ് ബിജു കാട്ടേക്കുടി, പി.റ്റി.എ വൈസ് പ്രസിഡൻറ് ജിനേഷ് കുര്യൻ, അധ്യാപക പ്രതിനിധി സി. അൽഫോൻസ അഗസ്റ്റിൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

അധ്യാപകരായ ഷബീർ കെ.പി, ഡയസ് ജോസ്, അനുപമ ജോസഫ്, സി. ജീന തോമസ് എന്നിവരുടെ നേതൃത്വത്തിൽ പരിപാടി വിജയകരമായി സംഘടിപ്പിച്ചു.

Related Articles

Leave a Reply

Back to top button