Mukkam
ഇരുവഴിഞ്ഞി പുഴയിൽ കയാക്കിംഗിന് തുടക്കമായി

മുക്കം:ലോകത്ത് ഏറ്റവും ജനപ്രിയമായ ജലകായിക വിനോദ പരിപാടികളിൽ ഒന്നായ കയാക്കിംഗിന് മുക്കത്ത് ഇരുവഴിഞ്ഞിയിൽ തുടക്കമായി. ജല കായിക വിനോദങ്ങളെ ജനകീയമാക്കാൻ രൂപീകരിച്ച ക്ലബ്ബ് റിവേക്കയുടെ ആഭിമുഖ്യത്തിലാണ് കയാക്കിംഗ് ആരംഭിച്ചത്.
കാരശേരി ചോണാട് പുഴയോരത്ത് നടന്ന ചടങ്ങിൽ തിരുവമ്പാടി നിയോജക മണ്ഡലം എംഎൽഎ ലിന്റോ ജോസഫ് കാരശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിതക്ക് തുഴ കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർസത്യൻ മുണ്ടയിൽ,റഫീഖ് ചോണാട്,ടി.എം ജാഫർ , ഹാമിദലി, ഉബൈസ് ചോണാട് എന്നിവർ സംബന്ധിച്ചു.







