India
കുട്ടികളിൽ കോവാക്സിൻ പരീക്ഷണം നടത്താൻ അനുമതി

ന്യൂഡൽഹി: ഭാരത് ബയോടെകിെൻറ കോവിഡ് വാക്സിെൻറ പരീക്ഷണം കുട്ടികളിൽ നടത്താൻ അനുമതി നൽകിയെന്ന് റിപ്പോർട്ട്. വാക്സിെൻറ രണ്ട്, മൂന്ന് ഘട്ട ക്ലിനിക്കൽ ട്രയലിനാണ് അനുമതി നൽകിയത്. രണ്ട് മുതൽ 18 വയസ് വരെ പ്രായമുള്ളവരിലാണ് പരീക്ഷണം നടത്തുക.
എയിംസ് ഡൽഹി, എയിംസ് പട്ന, മെഡിട്രീന നാഗ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലായി വാക്സിൻ പരീക്ഷണം നടത്തും. സെൻട്രൽ ഡ്രഗ് സ്റ്റാൻഡേർഡ് ഓർഗനൈസേഷെൻറ കോവിഡ് വിദഗ്ധസമിതിയാണ് അനുമതി നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ഭാരത് ബയോടെക് സമിതിക്ക് മുമ്പാകെ അപേക്ഷ നൽകിയിരുന്നു.
ഐ.സി.എം.ആറിെൻറ സഹായത്തോടെയാണ് ഭാരത് ബയോടെക് കോവാക്സിൻ വികസിപ്പിച്ചെടുത്തത്. നിലവിൽ 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് കോവാക്സിൻ നൽകുന്നുണ്ട്.







