കാട്ടുപന്നി പ്രദേശങ്ങളുടെ ലിസ്റ്റ്; തിരുവമ്പാടി മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളും ഉൾപ്പെടുത്തണം; നിയമസഭയിൽ ലിൻ്റോ ജോസഫ്

തിരുവമ്പാടി: സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വന്യമൃഗ ആക്രമണം നടക്കുന്ന പ്രദേശങ്ങളിലൊന്നാണ് തിരുവമ്പാടി നിയോജകമണ്ഡലം. കാട്ടുപന്നികൾ പൊതുജനങ്ങൾക്ക് ജീവഹാനി ഉണ്ടാക്കുന്ന വിധം പോലും വിഹരിക്കുകയാണ് എന്നും, ഇത് നിരന്തരമായി സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുള്ള വിഷയമാണെന്നും. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കാൻ കേന്ദ്രസർക്കാരിനോട് സംസ്ഥാനം ആവശ്യപ്പെട്ടിട്ടുള്ളതാണെന്നും തിരുവമ്പാടി എം.എൽ.എ ലിൻ്റോ ജോസഫ് പറഞ്ഞു.
എന്നാൽ ഇതിന് പ്രത്യേക സ്ഥലങ്ങൾ അടയാളപ്പെടുത്തി നൽകുന്നതിന് കേന്ദ്ര സർക്കാർ ആവശ്യപ്പെട്ടിരുന്ന സാഹചര്യത്തിൽ, തിരുവമ്പാടി നിയോജകമണ്ഡലത്തിലെ വന്യമൃഗ ശല്യം രൂക്ഷമായ പ്രധാന വില്ലേജുകൾ ഉൾപ്പെടാത്തത് ശ്രദ്ധയിൽപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ, നിയമസഭയിൽ ശ്രദ്ധക്ഷണിക്കലിലൂടെ വിഷയം അവതരിപ്പിച്ചു, ഇതിനു മറുപടിയായി മണ്ഡലത്തിലെ മുഴുവൻ വില്ലേജുകളെയും ഉൾപ്പെടുത്തി പുതുക്കിയ ലിസ്റ്റ് കേന്ദ്രത്തിന് വീണ്ടും അയക്കുമെന്ന് വകുപ്പ് മന്ത്രി ഉറപ്പു നൽകിയതായും എം.എൽ.എ പറഞ്ഞു.






