Kodiyathur

ജപ്പാന്‍ ജ്വരം; കൊടിയത്തൂരില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി

കൊടിയത്തൂർ: ഗ്രാമ പഞ്ചായത്തിലെ ഏഴാം വാർഡില്‍ ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ചെറുവാടി സി.എച്ച്.സി മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി. മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിലേക്കും അപൂർവമായി പകരുന്ന രോഗമാണ്. ക്യുലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ ആണ് ഈ രോഗം പരത്തുന്നത്. ഊർജ്ജിതമായ കൊതുക് കൂത്താടി ഉറവിട നശീകരണം ആണ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന മാർഗ്ഗം. പനി, തലവേദന മറ്റു അസ്വാസ്ഥ്യങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ ആശുപത്രിയിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിയിച്ചു.

മെഡിക്കൽ ഓഫീസർ ഡോ. മനുലാൽ പ്രദേശം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങളും മറ്റും ശേഖരിക്കുകയും കൊതുക് കൂത്താടി ഉറവിട നശീകരണവും പൊതുജന ബോധവൽക്കരണവും നടത്തി. ചെറുവാടി സി.എച്ച്.സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക ജെ.പി.എച്ച്.എൻ ഖദീജ, രാധിക എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു. ആശാ വർക്കർമാർ എം.എൽ.എസ്.പി മാർ വളണ്ടിയർമാർ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. പ്രതിരോധ നടപടികൾക്കായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി.

പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. കൊടിയത്തൂര്‍ പഞ്ചായത്തിലെ എഴാം വാര്‍ഡിലെ വിദ്യാര്‍ഥിക്കാണ് അസുഖം ബാധിച്ചത്. സാധാരണയായി മൃഗങ്ങളില്‍ നിന്ന് മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം അപൂര്‍വമായി മാത്രമേ മുനുഷ്യരിലേക്ക് പകരാറുള്ളൂ. ക്യുലക്‌സ് ഇനത്തില്‍പ്പെട്ട കൊതുകാണ് രോഗം പടര്‍ത്തുന്നത്. പനി, തലവേദന, മറ്റ് ശാരീരിക അസ്വാസ്ഥ്യങ്ങള്‍ എന്നിവയാണ് പ്രധാന രോഗലക്ഷണം. പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങള്‍ ശേഖരിക്കാൻ ആരംഭിച്ചു. ചെറുവാടി സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മനുലാല്‍ പ്രദേശം സന്ദര്‍ശിച്ചു. കൊതുകിന്റെ ഉറവിട നശീകരണമാണ് പ്രധാന പ്രതിരോധ മാര്‍​ഗമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപിക, രാധിക, ഖദീജ, ആശാവര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.

Related Articles

Leave a Reply

Back to top button