കൊടിയത്തൂർ പഞ്ചായത്തിൽ അനധികൃത മണലെടുപ്പ് വ്യാപകം, ഒരു ലോറി കസ്റ്റഡിയിലെടുത്തു
കൊടിയത്തൂർ : കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടിക്കടവ്, ഇടവഴിക്കടവ്, താഴത്ത് മുറി ഭാഗങ്ങളിൽ രാത്രികാലങ്ങളിൽ അനധികൃത മണലെടുപ്പ് വ്യാപകം. ഇന്നലെ രഹസ്യ വിവരത്തെ തുടർന്ന് കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ, വാർഡ് മെമ്പർ എംടി റിയാസ് എന്നിവരുടെ നേതൃത്വത്തിൽ ചെറുവാടിക്കടവിൽ നിന്ന് അനധികൃതമായി മണൽ
എടുക്കാൻ വെന്ന ടിപ്പർ ലോറിയെ കിലോമീറ്ററോളം പിന്തുടർന്ന് പിടിക്കൂടുകയും ശേഷം മുക്കം പോലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുക്കുകയും എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.
അതേസമയം ജനപ്രതിനിധികൾ വരുന്നതിന് മുൻപ് മണൽ എടുത്ത് പോയ വാഹനത്തെ പിന്തുടർന്നെങ്കിലും കടന്നുകളയുകയായിരുന്നു.
പ്രദേശത്ത് രാത്രിയായാൽ നാട്ടുകാർക്ക് ശല്യമാകുന്ന രൂപത്തിൽ മണലെടുപ്പ് വ്യാപകമാണെന്നും നിരവധി തവണ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുക്കം പോലീസിനും ജില്ലാ കളക്ടർക്കും പരാതി നൽകിട്ടുണ്ടെന്നും വരും ദിവസങ്ങളിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റിന്റെയും മെമ്പർമാരുടെയും ജനകീയ സമിതിയെയും ഒരുമിച്ച് നിന്ന് മുക്കം പോലീസിന്റെ സഹായത്തോടെ രാത്രിക്കാല പട്രോളിംഗ് തുടരാനാണ് തീരുമാനം.