Kodanchery
ചിപ്പിലിത്തോട് വനമേഖലയിൽ കാട്ടുതീ
കോടഞ്ചേരി : ചിപ്പിലിത്തോട് ആകാശവാണികുന്നിലെ വനമേഖലയിൽ കാട്ടുതീ. നാട്ടുകാരാണ് തീ കണ്ടത്. പാറക്കെട്ടുകൾ നിറഞ്ഞ ദുർഘടമായ കുന്നിൻപ്രദേശത്ത് പടർന്ന തീ ശനിയാഴ്ച സന്ധ്യയായിട്ടും പൂർണമായും അണഞ്ഞിട്ടില്ല.
ഉണങ്ങിയ അടിക്കാടാണ് കത്തിനശിച്ചത്. കണലാട് സെക്‌ഷൻ ഫോറസ്റ്റ് ഓഫീസർ കെ.കെ. സജീവ് കുമാറിന്റെ നേതൃത്വത്തിൽ എട്ടംഗസംഘം, കൂടുതൽ പ്രദേശങ്ങളിലേക്ക് തീ പടരാതെ ‘ഫയർ ബെൽറ്റ്’ നിർമിച്ച് തീ നിയന്ത്രിച്ചു.