Kodanchery

വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വനം വകുപ്പ് സംഘടിപ്പിക്കുന്ന പഠന ക്യാമ്പിന് തുഷാരഗിരിയില്‍ തുടക്കമായി

കോടഞ്ചേരി: വട്ടച്ചിറ ആദിവാസി കോളനിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി വനം വകുപ്പ് സംഘടിപ്പിക്കുന്ന പഠന ക്യാമ്പിന് തുഷാരഗിരിയില്‍ തുടക്കമായി. കാനനചോലയില്‍ എന്ന പേരിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രക്ഷിതാക്കള്‍ക്കായി വിവിധ പരിശീലന പരിപാടികളും നടക്കും. പാട്ടും കളികളും ഒപ്പം പഠനവുമായാണ് കാനനചോലയില്‍ പഠനോത്സോവം തുഷാരഗിരിയില്‍ ആരംഭിച്ചത്. പഠനത്തോടൊപ്പം കുട്ടികളിലെ സര്‍ഗ്ഗവാസനയും കായികശേഷിയും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കേരള വനം വന്യജീവി വകുപ്പ് സാമൂഹ്യവല്‍ക്കരണ വിജ്ഞാന വ്യാപന വിഭാഗം കോഴിക്കോട് ഡിവിഷനും തുഷാരഗിരി വനസമരക്ഷണസമിതിയും പേരാമ്പ്ര ബി ആര്‍ സിയും സംയുക്തമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.

.നാടന്‍പാട്ടുകള്‍, ഏറോബിക്സ്, കഥയരങ്ങ്, ഒറിഗാമി, നിറക്കൂട്ട് തുടങ്ങിയ പരിപാടികളാണ് കുട്ടികള്‍ക്കായി ഒരുക്കിയത്. സോപ്പ് നിര്‍മ്മാണം, പേപ്പര്‍ ബാഗ്, പേപ്പര്‍ പേന നിര്‍മ്മാണം എന്നിവയില്‍ രക്ഷിതാക്കള്‍ക്കും പരിശീലനം നല്‍കും. എടത്തറ സെക്ഷന്‍ ഫോറസറ്റ് ഓഫീസര്‍ എ പ്രസന്നകുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പേരാമ്പ്ര ബി ആര്‍ സി ട്രെയിനര്‍ കെ സത്യന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ റോസ്ലി മാത്യു, സിസിലി കോട്ടപ്പള്ളി, വനസംരക്ഷണസമിതി പ്രസിഡന്റ് ദേവസ്യ ഇലവുങ്കല്‍, സെക്രട്ടറി പി ബഷീര്‍, മുന്‍ പ്രസിഡന്റ് ബേബി, ട്രെയിനര്‍ രജീഷ് മാസ്റ്റര്‍, ഊരുമൂപ്പന്‍ അയ്യപ്പന്‍, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ടി സുരേഷ്, ബി ആര്‍ സി പേരാമ്പ്ര മാസ്റ്റര്‍ കോഡിനേറ്റര്‍ സുരേന്ദ്രന്‍ പുത്തഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button