Kodanchery
ഉന്നത വിജയികളെ അനുമോദിച്ചു
കോടഞ്ചേരി : സെന്റ് മേരീസ് ഇഗ്ലീഷ് മീഡിയം സ്കൂൾ കോടഞ്ചേരിയിൽ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന അനുമോദനയോഗം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരിയിൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ ലോക്കൽ മാനേജർ സിസ്റ്റർ ലിസ ജോസഫ് , പ്രിൻസിപ്പൽ സിസ്റ്റർ ഹെലൻ , വൈസ് പ്രിൻസിപ്പൽ ജിസി പി.ജോസഫ് , സോബി ജെ പി എന്നിവർ സംസാരിച്ചു.