Kozhikode
കോവിഡ് കാലത്ത് 3 കോടിയിലധികം സന്ദർശകർക്ക് സേവനങ്ങളും സഹായങ്ങളും വിരൽ തുമ്പിലെത്തിച്ച് കോവിഡ് ജാഗ്രത പോർട്ടൽ

കോഴിക്കോട്: കഴിഞ്ഞ വർഷം മാർച്ച് 19ന് ആരംഭിച്ച കോവിഡ് 19 ജാഗ്രത പോർട്ടൽ 3 കോടി സന്ദർശകർ എന്ന നാഴികക്കല്ല് മറികടന്നു എന്ന് നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സംസ്ഥാന ഐ ടി മിഷനും അറിയിച്ചു.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷനിലൂടെ മഹാമാരി കാലത്ത് പൊതു ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാൻ കഴിഞ്ഞതായും അധികൃതർ പറഞ്ഞു.







