Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലം; ഇവർ ആകും സ്ഥാനാർത്ഥികൾ; സി കെ കാസിം, ലിന്റോ ജോസഫ്, സൈമൺ തോണക്കര

തിരുവമ്പാടി : ഏപ്രിൽ ആറിന് കേരളത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ മൂന്ന് മുന്നണികളുടെയും സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ പുരോഗമിക്കുന്നു.

തിരുവമ്പാടി നിയോജകമണ്ഡലത്തിൽ സി കെ കാസിം യു ഡി എഫ് സ്ഥാനാർഥിയും, ലിന്റോ ജോസഫ്‌ എൽ ഡി എഫ് സ്ഥാനാർഥിയും, സൈമൺ തോണക്കര എൻ ഡി എ സ്ഥാനാർത്ഥിയും ആയേക്കും.

യു ഡി എഫിൽ സി കെ ചെറിയ മുഹമ്മദ്, സി പി ജോൺ എന്നിവരും എൽ ഡി എഫിൽ ഗിരീഷ് ജോണും അന്തിമ ലിസ്റ്റിൽ ഉണ്ട്.

കേരള കോൺഗ്രസ് എമ്മിന് തിരുവമ്പാടി സീറ്റ് നൽകാൻ സാധ്യത ഉണ്ടായിരുന്നെങ്കിലും കുറ്റ്യാടി സീറ്റ് നൽകാനാണ് അന്തിമതീരുമാനം.

ഔദ്യോഗിക പ്രഖ്യാപനം അതാത് പാർട്ടി നേതൃത്വം വരും ദിവസങ്ങളിൽ നടത്തും.

Related Articles

Leave a Reply

Back to top button