വായനാദിനത്തിൽ അയൽപക്ക വായനാ പദ്ധതിയുമായി എൻഎസ്എസ് വളണ്ടിയർമാർ

കൊടിയത്തൂർ: വായന വായനാ ദിനത്തോടനുന്ധിച്ച് കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ അയൽപക്ക വായന പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാർത്ഥികളിലും പൊതു ജനങ്ങളിലും അന്യമായി കൊണ്ടിരിക്കുന്ന വായന പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് അയൽപക്ക വായന.
പദ്ധതിയുടെ ഭാഗമായി എൻഎസ്എസിന്റെ 50 വളണ്ടിയർമാർ അവരവരുടെ അയൽപക്കങ്ങളിൽ വായനയുടെ പ്രാധാന്യം ബോധ്യപ്പെടുത്തിക്കൊണ്ട് പുസ്തകങ്ങൾ വിതരണം ചെയ്യുകയും, അയൽവാസികളെ പുസ്തകങ്ങളിലേക്ക് അടുപ്പിക്കുകയും ചെയ്യും. കൂടാതെ വിദ്യാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധതയുള്ളവരാക്കുക എന്നുള്ളത് കൂടി അയൽപക്ക വായനയിലൂടെ പ്രധാനമായും ലക്ഷ്യമാക്കുന്നത് പദ്ധതിയുടെ ഉദ്ഘാടനം കൊടിയത്തൂർ മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും രണ്ടാം വാർഡ് മെമ്പറുമായ വി ഷംലൂലത്ത് നിർവഹിച്ചു.
ചടങ്ങിൽ പിടിഎ പ്രസിഡണ്ട് എസ്.എ നാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം എസ് ബിജു, പ്രോഗ്രാം ഓഫീസർ കെ.ടി സലീം, കെസി ലുക്മാൻ, ഫഹദ് ചെറുവാടി, പി.സി ജിംഷീദ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വളണ്ടിയർമാരായ മിശാൽ, മാജിദ, സി.കെ ആദിൽ എന്നിവർ നേതൃത്വം നൽകി.







