Kodiyathur

മുക്കം ഉപ ജില്ലാ അറബിക്കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ അറബി കവിതയുടെ കർത്താവ് മുഹമ്മദ് നജീബ് ആലുക്കലിനെ ആദരിച്ചു

കൊടിയത്തൂർ: മുക്കം ഉപ ജില്ലാ അറബിക്കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ അറബി കവിതയുടെ കർത്താവ് നിലമ്പൂർ ചന്ത ക്കുന്ന് സ്വദേശി മുഹമ്മദ് നജീബ് ആലുക്കലിനെ ആദരിച്ചു. ലഹരിയെ കുറിച്ച് അദ്ദേഹം എഴുതിയ ‘ഇസ്തൈകിളൂ’ എന്ന കവിതയാണ് ഈ വർഷത്തെ അറബി കലോത്സവത്തിൽ ഏറെ ശ്രദ്ധേയം ആയത്. ഉണരുക എന്നാണ് എന്നാണ് ഈ പദത്തിൻ്റെ അർത്ഥം.
മലപ്പുറം ജില്ലയിലെ അരീക്കോട്, നിലമ്പൂർ തുടങ്ങിയ ഉപ ജില്ലാ മത്സരങ്ങളിലും ഇദ്ദേഹത്തിന്റെ കവിതകൾക്കാണ് ഒന്നാം സ്ഥാനം കിട്ടിയത്. ദീർഘ കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം ഇദ്ദേഹം ഇപ്പൊൾ കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ അധ്യാപകനായി ജോലി ചെയ്തു വരികയാണ്.
ഈ വിദ്യാലയത്തിലെ അറബി പ്രാർത്ഥന ഗാനവും രചിച്ചത് അദ്ദേഹം ആണ്. കവിതാ സമാഹാരം പ്രസിദ്ധീകരിക്കാൻ ഉള്ള ശ്രമത്തിലാണ് നജീബ്. കൊടിയത്തൂരിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് മുഹമ്മദ് നജീബിനെ പൊന്നാട അണിയിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി ഷംലൂലത് അധ്യക്ഷത വഹിച്ചു.
ഗ്രാമ പഞ്ചായത്ത് അംഗം ടി.കെ അബൂബക്കർ, ബാബു പോലുക്കുന്ന്, നാസർ കൊളായി, കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ ഹെഡ് മാസ്റ്റർ ഇ.കെ അബ്ദുൽ സലാം, എസ്.എം.സി ചെയർമാൻ മുജീബ് റഹ്മാൻ, കരീം കൊടിയത്തൂർ, സ്റ്റാഫ് സെക്രട്ടറി ഫൈസൽ പാറക്കൽ,
എസ്.ആർ.ജി കൺവീനർ എം.പി ജസീദ, സീനിയർ അസിസ്റ്റൻ്റ് എം.കെ ഷക്കീല, അധ്യാപകരായ അബ്ദുൽ കരീം, ടി.പി മഹബൂബ, ഐ അനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button