Koodaranji
ജൽ ജീവൻ മിഷൻ തിരുവമ്പാടി നിയോജകമണ്ഡലതല പ്രവർത്തി ഉദ്ഘാടനം നിർവഹിച്ചു

കൂടരഞ്ഞി: കേന്ദ്ര സംസ്ഥാന സർക്കാറുകളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഫണ്ട് ഉപയോഗപ്പെടുത്തി ജൽ ജീവൻ മിഷൻ വഴി 2024 ഓടെ എല്ലാ വീടുകളിലും കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള ഹർ ഘർ ജൽ പദ്ധതിയുടെ തിരുവമ്പാടി നിയോജകമണ്ഡലതല ഉദ്ഘാടനം കൂടരത്തി ഗ്രാമപഞ്ചായത്ത് ബസ്റ്റന്റ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യൻ നിർവഹിച്ചു.
തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിലെ എല്ലാ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരും മറ്റ് രാഷ്ട്രീയ പ്രമുഖരും വാട്ടർ അതോറിറ്റി ജീവനക്കാരും പങ്കെടുത്തു. വാട്ടർ അതോറിറ്റി സൂപ്രണ്ടിങ് എഞ്ചിനീയർ വിനോദ് റിപ്പോർട്ട് അവതരിപ്പിച്ചു. ചടങ്ങിൽ ആരോഗ്യ രംഗത്തെ സ്തുത്യർഹ സേവനത്തിനുശേഷം വിരമിക്കുന്ന കൂടരഞ്ഞി ഹെൽത്ത് ഇൻസ്പെക്ടർ ജോൺസൺ ജോർജിനെ മന്ത്രി ആദരിച്ചു.







