സലഫി നഴ്സറി സ്കൂൾ ഭക്ഷ്യ മേള ‘കപ്പ’ വിഭവങ്ങളാൽ സമൃദ്ധമായി

കൊടിയത്തൂർ: കൊടിയത്തൂർ സലഫി പ്രീ പ്രൈമറി സ്കൂൾ നടത്തിയ ‘ഫുഡ് ഫെസ്റ്റ് 2023’ കപ്പ കൊണ്ടുള്ള വിഭവങ്ങൾ കൊണ്ട് ശ്രദ്ധ പിടിച്ചുപറ്റി. കപ്പ ബിരിയാണി, കപ്പ കട്ലറ്റ്, കപ്പ വട, കപ്പ മസാല, കപ്പ തോരൻ, കപ്പ കെ.എഫ്.സി, കപ്പ അട, പാൽകപ്പ, കപ്പ ഹൽവ, കപ്പ പോള, കപ്പറോൾ, കപ്പപുട്ട്, കപ്പ പുഡ്ഡിംഗ്, കപ്പ പായസം, കപ്പബോൾ, കപ്പ പുഴുക്ക്, കപ്പ ഉപ്പേരി, കപ്പ ചിപ്സ് തുടങ്ങിയ ഒട്ടേറെ വിഭവങ്ങളാണ് കപ്പ കൊണ്ട് മേളയിൽ ഒരുക്കിയത്.
സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ ഫെസ്റ്റ് ഗ്രാമപഞ്ചായത്ത്
പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം ചെയ്തു. ഖാദി മുൽ ഇസ്ലാം സംഘം സെക്രട്ടറി പി.സി അബ്ദുറഹിമാൻ അദ്യക്ഷത വഹിച്ച ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് പുഷപലത, ഖാദി മുൽ ഇസ്ലാം സംഘം ട്രഷറർ സി.പി അബ്ബാസ് സാഹിബ്, സലഫി സ്ക്കൂൾ ഹെഡ് മാസ്റ്റർ കെ.വി അബ്ദുസ്സലാം, എം.പി.ടി.എ ഭാരവാഹി സബീന ഫസൽ, ജാസിം പാലക്കോട്ട് പറമ്പ്, ഷൈബ നാസർ, ജുറൈന പി.പി എന്നിവർ സംസാരിച്ചു. ഫുഡ് ഫെസ്റ്റിന് അധ്യാപകരായ നസീമ, അഞ്ചു, ഷാലിന, റജീന, സോന, പ്രജിത എന്നിവർ നേതൃത്വം നൽകി.







