India

കൊവിഡ് 19; രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 78,000 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് 134 പേര്‍, മരണസംഖ്യ 2549 ആയി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 78,000 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3722 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 78,003 ആയി. 134 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 2549 ആയി ഉയര്‍ന്നു.

പ്രതിദിനം രാജ്യത്ത് മരണനിരക്ക് കൂടുകയാണ്. രോഗമുക്തി നേരിടുന്നവരുടെ എണ്ണത്തിലും നേരിയ പുരോഗതി ഉണ്ട്. 33 ശതമാനം പേര്‍ രോഗമുക്തരാകുന്നുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്.

അതേസമയം മഹാരാഷ്ട്രയില്‍ കാല്‍ലക്ഷത്തോളം പോസിറ്റീവ് കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഹാരാഷ്ട്രയ്ക്ക് പുറമേ ഗുജറാത്ത്, ഡല്‍ഹി, തമിഴ്‌നാട് എന്നിവിടങ്ങളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നാണ് ഐസിഎംആറും കേന്ദ്ര ആരോഗ്യമന്ത്രാലയവും വ്യക്തമാക്കിയത്.

Related Articles

Leave a Reply

Back to top button