കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിന്റെ ശോച്യാവസ്ഥ; യുഡിഎഫിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി

തിരുവമ്പാടി: കൈതപ്പൊയിൽ അഗസ്ത്യമുഴി റോഡിന്റെ ശോച്യാവസ്ഥയ്ക്ക് എതിരെയും സർക്കാരും കരാറുകാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിച്ച് നിർമ്മാണം ഉടൻ പൂർത്തിയാക്കണമെന്നും, നിർമ്മാണത്തിലെ അഴിമതിയും കെടുകാര്യസ്ഥതയും കുറിച്ച് ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് തിരുവമ്പാടി, കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായി തിരുവമ്പാടി പിഡബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ പ്രകടനവും ധർണയും നടത്തി.
പ്രതിഷേധ ധർണ്ണ ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട് മല അധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് പി സി മാത്യു, തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മേഴ്സി പുളികാട്ട്, കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, ലിസി ചാക്കോ,കെ എം പൗലോസ്, കുര്യാച്ചൻ തെങ്ങും മൂട്ടിൽ, വിൻസെന്റ് വടക്കേമുറിയിൽ, സഹീർ എരഞ്ഞോണ, അന്നക്കുട്ടി ദേവസ്യ, ടോമി ഇല്ലിമൂട്ടിൽ, ഹനീഫ അച്ചംപറമ്പിൽ എന്നിവർ പ്രസംഗിച്ചു.







