മിസ്റ്റർ കേരളാ ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനംനേടിയ ഹനോക്കിനെ ആദരിച്ചു

കോടഞ്ചേരി :ഇന്ത്യൻ ഫിസിക്കൽ കൾച്ചർ തൃശ്ശൂരിൽ സംഘടിപ്പിച്ച സംസ്ഥാനതല ബോഡി ബിൽഡിങ്ങ് & ഫിസിക്ക് ചാമ്പ്യൻഷിപ്പിൽ ബി ഫിറ്റ് ഫിറ്റ്നസ് സെന്റെർ ജിമ്മിനെ പ്രതിനിധീകരിച്ച ഹനോക് ഡാനിയേൽ മിസ്റ്റർ കേരളാ ഫസ്റ്റ് റണ്ണർ അപ്പ് സ്ഥാനം നേടി.
ഇതിനു പുറമെ മിസ്റ്റർ ട്രാവൻകൂർ, മിസ്റ്റർ ഡിസ്ട്രിക്റ്റ് ചാമ്പ്യൻ, മിസ്റ്റർ പേഴ്സണാലിറ്റി ചാമ്പ്യൻ, ഡെനിം മോഡൽ ഫസ്റ്റ് റണ്ണർ അപ്പ് എന്നീ സ്ഥാനങ്ങളും നേടിയ ഹനോക്കിന് കോടഞ്ചേരി പൗരാവലി ആവേശകരമായ സ്വീകരണം നൽകി ആദരിച്ചു.
മേലെ അങ്ങാടിയിൽ നടന്ന സ്വീകരണ സമ്മേളനം കോടഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശേരി ഉദ്ഘാടനം ചെയ്തു. ടെന്നിസൺ സി ജെ അദ്ധ്യക്ഷത വഹിച്ച പരിപാടി കോടഞ്ചേരി സെന്റ് മേരീസ് ഫെറോനാ പള്ളി വികാരി ഫാ. കുര്യാക്കോസ് ഐക്കുളമ്പിൽ മുഖ്യാതിഥിയായി. വ്യപാരി വ്യവസായി ഏകോപന സമിതി കോടഞ്ചേരി പ്രസിഡണ്ട് റോബർട്ട് ജോസഫ്, ക്രിക്കറ്റ് അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് പോൾസൺ അറയ്ക്കൽ, ബൈജു ബി ഫിഫിറ്റ് പ്രസംഗിച്ചു. തുടർന്ന് ജേതാവിനെ കോടഞ്ചേരി ടൗണിലൂടെ ഘോഷയാത്ര നടത്തി ആദരിച്ചു.







