Kodanchery
കലോത്സവ ലോഗോ പ്രകാശനം ചെയ്തു

കോടഞ്ചേരി : നവംബർ 1, 4,5 തിയ്യതികളിൽ കോടഞ്ചേരിയിൽ നടക്കുന്ന താമരശ്ശേരി ഉപജില്ലാ കലാമേളയുടെ ലോഗോ കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിന്ദു സന്തോഷിന് കൈമാറി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പൗളി മാത്യൂ പ്രകാശനം ചെയ്തു.
ഗ്രാമപഞ്ചായത്ത് മെമ്പർ മുഹമ്മദ് ഷാഹിം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ നിധീഷ് കല്ലുള്ളതോട്, ഫാ.മിൽട്ടൺ മുളങ്ങാശ്ശരി, ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ മഹേഷ് ബാബു, പ്രധാനാധ്യാപകരായ ബെസ്സി കെ യു , സിസ്റ്റർ ബ്ലസ്സി,ചിപ്പി രാജ്, ബാബു വി.പി, മുനീർ ചോയിമഠം, പ്രവീൺ കെ നമ്പൂതിരി, സജീവൻ ടി, ഷാബു കെ എന്നിവർ പങ്കെടുത്തു.







