Thiruvambady

നാടിന്റെ അഭിമാനതാരങ്ങളായ കുട്ടികളെ; കോളനി ഐക്യവേദി ആദരിച്ചു

തിരുവമ്പാടി: സംസ്ഥാന ഖോ – ഖോ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ നാടിന്റെ അഭിമാനതാരങ്ങളായ കുട്ടികളെ കോളനി ഐക്യവേദി ആദരിച്ചു.

കോളനി മേഖലയിൽ താമസക്കാരായ അശ്വനി മണി, ജിതിഷ മനോജ്‌, വൈഷ്ണ സാബു എന്നീ കുട്ടികളെയാണ് കോളനി ഐക്യവേദി ആദരിച്ചത്.

സംഘടനാ പ്രസിഡന്റ് എ. കെ. മുഹമ്മദ്‌ അദ്യക്ഷത വഹിച്ച ചടങ്ങിൽ അമ്പലപ്പാറ പഞ്ചായത്ത്‌ അംഗം കൊല്ലളത്തിൽ ഷൗക്കത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കേരള ദളിത്‌ ഫെഡറേഷൻ ജില്ലാ ജനറൽ സെക്രട്ടറി ദീപ ശിവരാമൻ, മുൻ പഞ്ചായത്ത്‌ അംഗം. ടി. കെ. ചൂലൻ കുട്ടി, മനീഷ് കരളാട്ടുകുന്നേൽ, റുബീന സുബൈർ, മഞ്ജുഷ പാറപ്പുറത്ത് തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button