Mukkam

നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്‌കൂൾ ശതാബ്ദി ആഘോഷം; പൂർവവിദ്യാർഥി ബാച്ച് സംഗമകൾക്ക് തുടക്കം

മുക്കം: നീലേശ്വരം ഗവ: ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഒരു വർഷം നീളുന്ന ശതാബ്ദി ആഘോഷം ‘നീലാരവ’ത്തിൻ്റെ ഭാഗമായി പൂർവ വിദ്യാർഥി സംഗമങ്ങൾക്ക് തുടക്കമായി. 1977 മുതൽ 1990 വരെയുള്ള എസ്.എസ്.എൽ.സി ബാച്ചിലെ വിദ്യാർഥികളാണ് ആദ്യദിനം ഒത്തുകൂടിയത്. മുക്കം നഗരസഭ ഡപ്യൂട്ടി ചെയർപേഴ്സൺ അഡ്വ. കെ.പി ചാന്ദ്നി സംഗമം ഉദ്ഘാടനം ചെയ്തു.

വി.എം.സി മുഹമ്മദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിലർ കൃഷ്ണൻ വടക്കയിൽ മുഖ്യാതിഥിയായി. സംഘാടക സമിതി ചെയർമാൻ എം.കെ യാസർ, കൗൺസിലർ എം.ടി വേണുഗോപാൽ, എളമന സുബ്രമണ്യൻ, സലാം മുണ്ടോളി, പി.വി ഉസയിൽ, പി ചന്ദ്രബാബു, എളമന ഹരിദാസൻ, മാളികകണ്ടി പോക്കർ, യു.കെ അബു, പി.പി വിജയൻ, ഫാത്തിമ അബു, മുഹമ്മദ്‌ അലി തടായിൽ, എ ജയപ്രകാശ്, എം.ടി ഫാത്തിമ, രാജൻ കല്ലുരുട്ടി, സി.ടി ജയപ്രകാശ്, എം.കെ ഹസീല തുടങ്ങിയവർ സംസാരിച്ചു. വിവിധ ബാച്ചുകളുടെ സംഗമം തുടർന്നും നടക്കും

Related Articles

Leave a Reply

Back to top button