Mukkam
റംസാൻ കിറ്റ് വിതരണം ചെയ്തു

മുക്കം: എരഞ്ഞിമാവ് യൂത്ത് കൾച്ചറൽ ഓർഗനൈസേഷന്റെ നേതൃത്വത്തിൽ തുടർച്ചയായ മൂന്നാം വർഷവും നിർധനരായ 100 കുടുംബങ്ങൾക്ക് റംസാൻ കിറ്റ് വിതരണം ചെയ്തു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശിഹാബ് മാട്ടുമുറി കിറ്റ് വിതരണോദ്ഘാടനം നിർവഹിച്ചു. ബിജു അധ്യക്ഷത വഹിച്ച ചടങ്ങിൽ വാർഡ് മെമ്പർ കരീം പഴങ്കൽ മുഖ്യാതിഥിയായി.







