Kodanchery
കോടഞ്ചേരിയിൽ പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് മൂലം ലഭ്യത കുറയുന്നതായി പരാതി

കോടഞ്ചേരി: കോടഞ്ചേരി ഉദയനഗറിൽ നിന്നും മേരിലാന്റിലേക്കുള്ള വഴിയിൽ ടർഫിന് സമീപവും മേരിലാന്റ് ജംഗ്ഷന് സമീപവും ദിവസങ്ങളായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത് മൂലം ചൂരമുണ്ട പാറമല പ്രദേശങ്ങളിൽ കുടിവെള്ള ലഭ്യത കുറയുന്നതായി പരാതി ഉയർന്നു. പൊട്ടിയ പൈപ്പ് എത്രയും വേഗം അറ്റകുറ്റ പണി നടത്തി കുടിവെള്ള വിതരണം പുനഃസ്ഥാപിക്കണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.







