Kodanchery
കോടഞ്ചേരിയിൽ ഇലക്ട്രിക് ചാർജിങ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു

കോടഞ്ചേരി: കോടഞ്ചേരിയിൽ കെ.എസ്.ഇ.ബി സ്ഥാപിച്ച ഇലക്ട്രിക് ചാർജിങ് യുണിറ്റ് പ്രവർത്തനം ആരംഭിച്ചു. കോടഞ്ചേരി ബസ്റ്റാൻഡ് പരിസരത്ത് സ്ഥാപിച്ച യുണിറ്റ് തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ് ഉദ്ഘാടനം ചെയ്തു.
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, അസി.എഞ്ചിനീയർ ഷാജി പി.ബി, സബ് എൻജിനീയർ ഉക്ക്ബത്ത് എ.പി, സബ് എൻജിനീയർ മനോജ് മാത്യു, ഗ്രാമപഞ്ചായത്ത് മെമ്പർമാർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, കെ.എസ്.ഇ.ബി ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വാഹനം ചാർജ് ചെയ്യുന്നതിനായി പ്ലേസ്റ്റോറിൽ നിന്ന് ചാർജ് മോഡ് എന്ന ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യാവുന്നതും ആപ്പ് മുഖേന ക്യുആർ കോഡ് സ്കാൻ ചെയ്ത് പണം നൽകി വാഹനം ചാർജ് ചെയ്യാവുന്നതാണെന്നും കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു.






