Kodanchery

ജെൻഡർ സെൻസിറ്റൈസേഷൻ, ലീഗൽ അവകാശ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ച് കോടഞ്ചേരി ഗവണ്മെന്റ് കോളജ്

കോടഞ്ചേരി: കോടഞ്ചേരി ഗവണ്മെന്റ് കോളേജ് വിദ്യാർത്ഥികൾക്കായി ജെൻഡർ സെൻസിറ്റൈസേഷൻ, ലീഗൽ അവകാശ ബോധവൽക്കരണം എന്നീ വിഷയങ്ങളിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു.

കോളേജ് വിമൻ സെൽ, നാഷണൽ സർവീസ് സ്കീം , മോണ്ടലീസ് ഇന്റർനാഷണലിന്റെ “കോകോ ലൈഫ്” സി. എസ്. ആർ പദ്ധതിയുടെ ഭാഗമായ ആഫ്പ്രോ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി ആഫ്പ്രോയുടെ നേതൃത്വത്തിൽ 100 മെൻസ്ട്രുല കപ്പുകൾ വിദ്യാർത്ഥിനികൾക്ക് വിതരണം ചെയ്തു.

പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ ഡോ. സുമ എം വി (വിമൻ സെൽ കൺവീനർ) സ്വാഗതം പറഞ്ഞു, പ്രിൻസിപ്പൽ ഡോ. വൈ സി ഇബ്രാഹിം അധ്യക്ഷത വഹിച്ചു, വൈസ് ചെയർപേഴ്സൺ മുബീന നന്ദി രേഖപ്പെടുത്തി.

ആഫ്പ്രോ പ്രവർത്തകരായ ഐശ്വര്യ, അഭിരാമി, അശ്വതി എന്നിവർ മുഖ്യ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു, ശിഖ ശ്രീ, അഭിജിത്ത് എന്നിവരും സജീവമായി പങ്കെടുത്തു.

Related Articles

Leave a Reply

Back to top button