Thiruvambady

‌തിരുവമ്പാടിയിൽ കാർഷികയന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ് ആരംഭിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ കാർഷികയന്ത്ര അറ്റകുറ്റപ്പണി ക്യാമ്പ് സംഘടിപ്പിച്ചു. സംസ്ഥാന കാർഷിക യന്ത്രവത്കരണ മിഷനും കൊടുവള്ളി കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ കാര്യാലയവും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത് . ക്യാമ്പ് കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു.

ജോബി ജോസഫ് അധ്യക്ഷനായ ചടങ്ങിൽ വി.എസ്. മുഹമ്മദ് ഫാസിൽ, ബി.ജെ. സീമ, ടി.എം. രാധാകൃഷ്ണൻ, ഡോ. പ്രിയാ മോഹൻ എന്നിവർ പ്രസംഗിച്ചു.

നവംബർ 15 വരെ നീളുന്ന ഈ ക്യാമ്പിൽ, കൊടുവള്ളി ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും കൊടുവള്ളി നഗരസഭയിലെയും കർഷകരുടെ കേടുപാടായ കാർഷികയന്ത്രങ്ങൾ (പെട്രോൾ/ഡീസൽ എൻജിനുകൾ മാത്രം) അറ്റകുറ്റപ്പണികൾ തീർത്തുനൽകും. ഈ സേവനം കർഷകർക്ക് തികച്ചും സൗജന്യമായി ലഭ്യമാക്കുന്നതാണ്.

Related Articles

Leave a Reply

Back to top button