Kodanchery

വേളംകോട് സെന്റ് ജോർജ്സ് സ്കൂളിൽ ദുരന്ത നിവാരണവും അതിജീവനവും എന്ന വിഷയത്തിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

കോടഞ്ചേരി: വേളംകോട് സെന്റ് ജോർജ്സ് ഹയർ സെക്കന്ററി സ്കൂളിൽ ദുരന്ത നിവാരണവും അതിജീവനവും എന്ന വിഷയത്തെ അടിസ്ഥാനമാക്കി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. സ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സിന്റെയും എൻഎസ്എസിന്റെയും നേതൃത്വത്തിൽ ആണ് പരിപാടി സംഘടിപ്പിച്ചത്.

കേരള സായ് ദുരന്തനിവാരണ ടീമിലെ കേരള കമാൻഡർ സിനീഷ് കുമാറും സഹപ്രവർത്തകരായ നെജുമുദ്ധീൻ, ബിബിൻ, ഷാജി എന്നിവരും ചേർന്നാണ് ക്ലാസ്സ് നയിച്ചത്.

ആകസ്മിക ദുരന്തങ്ങൾ, അക്രമങ്ങൾ, അത്യാഹിതങ്ങൾ, അപകടങ്ങൾ എന്നിവയെ മനോധൈര്യത്തോടെ നേരിടുന്നതിനുള്ള വിവിധ ടെക്നിക്കുകളും പ്രഥമശുശ്രൂഷയും ഉൾപ്പെടെയുള്ളതായിരുന്നു പരിശീലനം.

എസ്. ഐ. സി , സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് അധ്യാപകരായ ജിൻസ് ജോസ്, ഗ്ലാഡിസ് പി പോൾ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സ്മിത കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button