Koodaranji

ലോക്ഡൗൺ ലംഘിച്ച് കക്കാടംപൊയിൽ എത്തിയ 130 പേർക്ക് എതിരെ കേസ്

കൂടരഞ്ഞി: ലോക്ഡൗൺ ലംഘിച്ച് കക്കാടംപൊയിൽ എത്തിയ നിരവധി പേർ സെക്ട്രൽ മജിസ്ട്രേൻ്റിൻ്റെ നേതൃത്തത്തിൽ നടന്ന പരിശോധയിൽ പിടിയിലായി. നിയന്ത്രണങ്ങൾ ലംഘിച്ച് മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും കക്കാടംപൊയിലിനു സമീപമുള്ള നായാടംപൊയിലിൽ എത്തിയ 60 ൽപരം ബൈക്കുകളും 8 കാറുകളുമാണ് വൈകിട്ട് 6 മുതൽ രാത്രി 9 മണി വരേ സെക്ട്രൽ മജിസ്ട്രേൻ്റിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പിടിയിലായത്.

100 ഓളം പേർക്ക് എതിരെ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് കേസ് എടുക്കുകയും ചെയ്തു. സെക്ട്രൽ മജിസ്ട്രേൻ്റിൻ്റെയും പോലീസിൻ്റെയും കടുത്ത പരിശോധനകൾക്കിടയിലും ദിവസവും നൂറു കണക്കിന് സഞ്ചാരികളാണ് കോവിഡ്നിയന്ത്രണങ്ങൾ ലംഘിച്ച് കക്കാടംപൊയിൽ കാണാൻ എത്തുന്നത്. കോവിഡ് പ്രോട്ടോകോൾ ലംഘിച്ച് പുറത്തിറങ്ങിയ കൂടരഞ്ഞി സ്വദേശിയായ വയോധികനതിരെയും തിരുവമ്പാടി പോലീസ് കേസെടുത്തു.

Related Articles

Leave a Reply

Back to top button