Kodiyathur
ബി.ജെ.പി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി

കൊടിയത്തൂർ: സംസ്ഥാന സർക്കാരിന്റെ നികുതി കൊള്ളക്കെതിരെ ബി.ജെ.പി കൊടിയത്തൂർ പഞ്ചായത്ത് കമ്മിറ്റി കൊടിയത്തൂരിൽ പ്രതിഷേധ പ്രകടനവും പഞ്ചായത്ത് ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണയും നടത്തി. ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം ഗിരീഷ് തേവള്ളി പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു.
ബി.ജെ.പി കൊടിയത്തൂർ പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് പ്രമോദ് കുമാർ അധ്യക്ഷത വഹിച്ച പരിപാടിയിൽ പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ അഭിഷേക്, സംസ്ഥാന കൗൺസിൽ അംഗം ബാബു മൂലയിൽ, ബി.ജെ.പി മുക്കം മണ്ഡലം പ്രസിഡന്റ് സി.ടി ജയപ്രകാശൻ മാസ്റ്റർ, ന്യൂനപക്ഷമോർച്ച ജില്ലാ കമ്മിറ്റിയംഗം നസീം കൊടിയത്തൂർ, ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി അശോകൻ ഇടപ്പെട്ട തുടങ്ങിയവർ സംസാരിച്ചു.







