Kodanchery

കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ SPC അംഗങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു

കോടഞ്ചേരി: കോടഞ്ചേരി സെന്റ് ജോസഫ്സ് ഹയർ സെക്കന്ററി സ്കൂളിലെ SPC അംഗങ്ങൾ പോലീസ് സ്റ്റേഷൻ സന്ദർശിച്ചു.കോടഞ്ചേരി ഇൻസ്പെക്ടർ പ്രവീൺകുമാർ, സബ് ഇൻസ്പെക്ടർ അഭിലാഷ് കെ സി, SPC ഇൻസ്ട്രെക്റ്റർമാരായ ഡിനോയ് മാത്യു, ജെസി മാത്യു എന്നിവർ ചേർന്ന് ചേർന്ന് വിദ്യാർത്ഥികളെ സ്വീകരിച്ചു.

പോലീസ് സ്റ്റേഷന്റെ പ്രവർത്തനം,പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥർ ഡ്യൂട്ടി ചെയ്യുന്ന വിധം, എസ് പി സി അംഗങ്ങൾ സമൂഹത്തിൽ പ്രവർത്തിക്കേണ്ടതെങ്ങനെ എന്നിവയെപ്പറ്റി എസ് ഐ അഭിലാഷ്, ഇൻസ്ട്രെറ്ററായ ജസ്സി മാത്യു എന്നിവർ ക്ലാസ്സുകൾ എടുക്കുകയും ചെയ്തു.അധ്യാപകരായ അനില, മിനി എന്നിവരുടെ നേതൃത്വത്തിൽ ആണ് വിദ്യാർഥികൾ സ്റ്റേഷനിൽ എത്തിയത്.

Related Articles

Leave a Reply

Back to top button